എസ്ബിഐ, പിഎൻബി എന്നിവയുമായി ഇടപാടുകള്‍ പാടില്ല; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിർത്തിവച്ച്‌ കർണാടക സർക്കാർ.
എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങള്‍ ഉടൻ പിൻവലിക്കാനും ധനകാര്യ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

പൊതുമേഖലാ സ്ഥാപനങ്ങള്‍, കോർപ്പറേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സമാനമായ നിർദേശം നല്‍കിയിട്ടുണ്ട്.

ബാങ്കുകളില്‍ നിക്ഷേപിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ബാങ്കുകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്ക് സർക്കാർ കടന്നത്.

Post a Comment

Previous Post Next Post