നവീകരിച്ച ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളി ഇന്ന് ആശീര്‍വദിക്കും

ചെമ്പേരി: കുടിയേറ്റ ഗ്രാമമായ ചെമ്ബേരിയിലെ ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി ഉയർത്തിയതിന്‍റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങളോടെയും ഏറെ മനോഹരമായും നവീകരണം നടത്തിയ പള്ളിയുടെ ആശീർവാദകർമം ഇന്നു രാവിലെ ഒന്പതിന് തലശേരി അതിരൂപത ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്‍റണി മുതുകുന്നേല്‍, മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ എന്നിവർക്കൊപ്പം ചെമ്ബേരി പള്ളിയിലെ വൈദികരും സഹകാർമികരായിരിക്കും. 

മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാൻ സൗകര്യപ്രദമായ രീതിയില്‍ പള്ളിയുടെ ഇരുഭാഗത്തെയും മുറ്റങ്ങളില്‍ വിശാലമായ പന്തലും ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 8.15 ന് ആർച്ച്‌ബിഷപ്പിനെ സ്വീകരിക്കാൻ പള്ളിയുടെ മുൻഭാഗത്തെ നടവഴിയിലുള്ള കല്‍ക്കുരിശിനു സമീപം ഒത്തുചേരുന്ന എല്ലാവരും സ്വീകരണശേഷം പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിക്കും. 8.15 വരെ എത്തിച്ചേരുന്നവർ വാഹനങ്ങള്‍ പള്ളി ഗ്രൗണ്ടില്‍ ക്രമമായി പാർക്ക് ചെയ്യണം. 

തുടർന്ന് വരുന്നവർ പള്ളി ഗ്രൗണ്ടില്‍ വാഹനങ്ങള്‍ കയറ്റാതെ നിർമല സ്കൂള്‍, സെന്‍റ് തോമസ് സ്കൂള്‍ എന്നീ ഗ്രൗണ്ടുകളിലും ചെമ്ബേരി മാർക്കറ്റിനു സമീപത്തെ ബസ്‌സ്റ്റാൻഡിലും പാർക്ക് ചെയ്ത് സഹകരിക്കേണ്ടതാണെന്ന് ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു.

Post a Comment

Previous Post Next Post