സ്വാതന്ത്ര്യ ദിനാഘോഷം: വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

ഡല്‍ഹി : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ് .1947 രൂപക്ക് വരെ 'ഫ്രീഡം സെയില്‍' ഓഫർ വഴി വിമാന ടിക്കറ്റ് ലഭ്യമാകും.എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ മാത്രമായിരിക്കും കുറഞ്ഞ നിരക്കില്‍ ലഭിക്കുക.
ആഭ്യന്തര, അന്തർദേശീയ യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. 

ഓഗസ്റ്റ് 1 മുതല്‍ 5 വരെ വരെ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. സെപ്റ്റംബർ 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇതുകൂടാതെ, എയർഇന്ത്യ എക്സ്പ്രസ്. കോം വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക കിഴിവുകളോടെ സീറോ ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ പോലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ആസ്വദിക്കാനാകും. ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോയ്ക്ക് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും ആരംഭിക്കുന്ന ചെക്ക്-ഇൻ ബാഗേജിന്, 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും നിരക്കില്‍ ഉള്‍പ്പെടുന്നു.

Post a Comment

Previous Post Next Post