ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു; പ്രിയദര്‍ശിനി ഒറ്റക്ക് നാട്ടിലേക്ക്

ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് ഒഡിഷ സ്വദേശിനി പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവിനൊപ്പം വയനാട്ടിലെത്തിയത്. ഉരുൾപൊട്ടലിൽ ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്രിയദര്‍ശിനി ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങും. ഉരുള്‍പൊട്ടലില്‍ റിസോര്‍ട്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ എല്ലാവരും കുത്തൊഴുക്കില്‍പെട്ടു. പ്രിയദര്‍ശിനി സ്കൂള്‍ പരിസരത്ത് തങ്ങിനില്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post