ചപ്പാരപ്പടവ്: തളിപ്പറമ്ബ്-കൂർഗ് ബോർഡർ റോഡില്‍ മടക്കാട് കടയുടെ സണ്‍ഷേഡ് തകർന്ന് വീണ് സാധനം വാങ്ങാനെത്തിയ വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും രണ്ട് ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ചപ്പാരപ്പടവ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ്‍ ബിന്ദു രാഘവനാണ് പരിക്കേറ്റത്. ബിന്ദുവിന്‍റെ തലയ്ക്കാണ് പരിക്ക്. ഇവർ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായായിരുന്നു സംഭവം. പി.പി. സ്റ്റോർ എന്ന കെട്ടിടത്തിന്‍റെ സണ്‍ഷേഡാണ് തകർന്നത്. പായിക്കാട്ട് അലക്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കടയിലെ നിരവധി സാധനങ്ങളും നശിച്ചിട്ടുണ്ട്. കെട്ടിടത്തിനു മുന്നില്‍ സ്ഥാപിച്ച വലിയ ബോർഡാണ് സണ്‍ഷേഡിന്‍റെ തകർച്ചയക്ക് ഇടയാക്കിയതെന്നാണ് പ്രദേശത്തുണ്ടായിരുന്നവർ പറയുന്നത്.
Post a Comment