വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസത്തിന് വാടക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വീതം വാടകയിനത്തിൽ നൽകും. ബന്ധുവീടുകളിലേക്ക് മാറിയാലും ഈ തുക ലഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പണം ലഭിക്കില്ല. സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ വാടക വീടുകളിൽ താമസം മാറ്റുന്നവർക്കും പണം നൽകില്ല. ഭാഗിക സ്പോൺസർഷിപ്പ് ഉള്ളവര്‍ക്ക് പണം ലഭിക്കും.
വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസത്തിന് വാടക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി; ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വീതം
Alakode News
0
Post a Comment