ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിന് സഹായവുമായി നടൻ അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ സംഭാവന നല്‍കിയത്.
വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു.
കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി, മോഹൻലാല്‍, ദുല്‍ഖർ സല്‍മാൻ, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മോഹൻലാല്‍ 3 കോടി 25 ലക്ഷം,മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
Post a Comment