ചൂരൽമലയിൽ ബെയ്‌ലി പാലത്തിന്റെ നിർമാണം ആരംഭിച്ചു. കര- മാനവിക സേനകളുടെ നേതൃത്വത്തിൽ ആണ് നിർമാണം നടക്കുന്നത്. നിർമാണം പൂർത്തിയായാൽ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വേഗത്തിൽ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്രാസ് റെജിമെന്‍റില്‍ നിന്നുളള എഞ്ചിനീയറിംഗ് വിഭാഗമാണ് സ്ഥലത്തെത്തിയത്. പാലം നിര്‍മ്മിക്കാനുളള സാധനങ്ങള്‍ 11 മണിയോടെയാണ് എത്തിയത്. 85 അടി നീളമുളള താല്‍ക്കാലിക പാലമാണ് നിര്‍മ്മിക്കുക എന്നാണ് വിവരം.
എന്താണ് ബെയ്‍ലി പാലം
വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‍ലി പാലം. ദുരന്തനിവാരണത്തിനും സൈനിക ആവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്. 1942ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്.
Post a Comment