കൊച്ചി :വിദ്യാർഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥിയെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കരുതാനാവാനില്ലെന്നു ഹൈക്കോടതി. എന്നാൽ പെട്ടെന്നുള്ള കോപത്തിൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മർദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു പെരുമ്പാവൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവത്തിൽ ക്രിമിനൽ കുറ്റം നിർണയിക്കാനകു എന്നും കോടതി വ്യക്തമാക്കി.
അച്ചടക്കം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുമ്പോൾ അതു ബാലനീതി വകുപ്പിന്‍റെ പരിധിയിൽ കൊണ്ടു വന്നാൽ സ്കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപകൻ പരിധിവിട്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ ബാലനീതി വകുപ്പുകൾ ബാധകമാകുമെന്നും കോടതി പറഞ്ഞു.
2018ലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ സ്കൂളിന്‍റെ പ്രിൻസിപ്പലും അധ്യാപകനുമായ ജോമിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജിക്കാരനെതിരെയുള്ള അന്തിമ റിപ്പോർട്ടിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി.
---------------------------------------------
*_മിതമായ നിരക്കിൽ 𝐊𝐀𝐍𝐍𝐔𝐑 𝐍𝐄𝐖𝐒 ᴏɴʟɪɴᴇ നിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ ബന്ധപ്പെടുക._*
*wa.me/919037057047*
---------------------------------------------
🅚🅐🅝🅝🅤🅡 🅝🅔🅦🅢 🅞🅝🅛🅘🅝🅔
🪀 *WʜᴀᴛsAᴘᴘ* ⤵️⤵️⤵️
https://chat.whatsapp.com/IotaTriD6X7LV2mWx4yDNN
● *𝐅𝐚𝐜𝐞𝐛𝐨𝐨𝐤 :*
https://www.facebook.com/Kannur-News-Online-100328371907972/
● *𝐃𝐚𝐢𝐥𝐲𝐡𝐮𝐧𝐭 :*
https://profile.dailyhunt.in/kannurnewsonline
Post a Comment