ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചകള്‍ കൊണ്ട് കൊഴുക്കുകയാണ്.
സോഷ്യല്‍ മീഡിയകള്‍ മാസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി, റിഹാന, ജസ്റ്റിൻ ബീബർ എന്നിവരടക്കമുള്ള അന്താരാഷ്ട്ര താര നിരയാണ് ചടങ്ങിനായി ഇന്ത്യയിലെത്തുന്നത്. ഇന്ന് നടക്കുന്ന വിവാഹ ചടങ്ങുകളുടെ വിവാഹത്തിന് മുമ്ബുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത് ഇക്കഴിഞ്ഞ മാർച്ചില്‍ ഗുജറാത്തിലെ ജാംനഗറിലാണ്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ,സല്‍മാൻ ഖാൻ അടക്കം വലിയ താരങ്ങളാണ് ചടങ്ങില്‍ സംബന്ധിച്ചത്.
വിവാഹച്ചെലവ് അസാധാരണമാം വിധം ഉയർന്നതാണെങ്കിലും, ശരാശരി ഇന്ത്യൻ കുടുംബങ്ങള്‍ അവരുടെ ആസ്തിയുമായി താരതമ്യപ്പെടുത്തി വിവാഹങ്ങള്‍ക്കായി ചെലവഴിക്കുന്നതിനെ അപേക്ഷിച്ച് അംബാനി കുടുംബത്തിൻ്റെ സമ്ബത്തിൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതിനായി ചിലവിടുന്നത്. ഫോർബ്‌സ് പറയുന്നതനുസരിച്ച്, മുഴുവൻ വിവാഹ ആഘോഷങ്ങളുടെയും ഏകദേശ ചെലവ് 5,000 കോടി രൂപയാണ്. ഇത് അംബാനി കുടുംബത്തിൻ്റെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി, മുകേഷ് അംബാനിയും നിത അംബാനിയും അടുത്തിടെ പാവപ്പെട്ടവർക്കായി സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു.
Post a Comment