റോഡ് തകർച്ച; ക്വാറി വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു




ആലക്കോട്: കരിങ്കൽ ക്വാറി വാഹ നങ്ങളുടെ നിയന്ത്രണമില്ലാത്ത സർവ്വീ സിനെത്തുടർന്ന് റോഡ് തകർന്നതിൽ പ്രതിഷേധിച്ച് ക്വാറി വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെ വെള്ളാട് തേർമല- മാവുംചാൽ റോഡി ലാണ് മാവും ചാൽ ക്വാറികളിൽ നിന്നുള്ള ടോറസ് ലോറികൾ നാട്ടുകാർ തടഞ്ഞത്. ക്വാറികളിൽ നിന്നുള്ള ഭാര വാഹനങ്ങൾ ഇടതടവില്ലാതെ സർവീസ് നടത്തുന്നതിനെത്തുടർന്ന് റോഡ് കുണ്ടുംകുഴിയുമായി പൊട്ടിപ്പൊളിഞ്ഞതിനെത്തുടർന്ന് കടുത്ത യാത്രാ ദുരിതമാണ് ജനങ്ങൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സ്‌കൂൾ വാഹനങ്ങളും ഏറെ ദുരിതം പേറുകയാണ്. അടുത്തകാലത്ത് നടത്തിയ ടാറിംഗും തകർന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധമുയർത്തി നാട്ടുകാർ ക്വാറി വാഹനങ്ങൾ തടഞ്ഞത്. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാമെന്നും സർവീസ് നിയന്ത്രിക്കാമെന്നും ക്വാറി അധികൃതർ ഉറപ്പ് നൽകിയതിനെതടർന്നാണ് വാഹനങ്ങൾ വിട്ടയച്ചത്

Post a Comment

Previous Post Next Post