തിരുവനന്തപുരം: ഈ മാസം തുടർച്ചയായി നാല് ദിവസം സംസ്ഥാനത്ത് റേഷൻ കടകള്‍ അടഞ്ഞു കിടക്കും. ജൂലൈ 6 മുതല്‍ 9 വരെയാണ് കടകള്‍ അടഞ്ഞു കിടക്കുക.
തിരുവനന്തപുരം: ഈ മാസം തുടർച്ചയായി നാല് ദിവസം സംസ്ഥാനത്ത് റേഷൻ കടകള്‍ അടഞ്ഞു കിടക്കും. ജൂലൈ 6 മുതല്‍ 9 വരെയാണ് കടകള്‍ അടഞ്ഞു കിടക്കുക.
രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടർച്ചയായി കടകള്‍ അടഞ്ഞു കിടക്കാൻ കാരണം. 14,000ത്തോളം റേഷൻ കടകള്‍ ഈ നാല് ദിവസം പ്രവർത്തിക്കില്ല.
അതേസമയം ശമ്ബള വർധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുകൊണ്ടാണ് റേഷൻ വ്യാപാരികള്‍ കടയടച്ച് സമരം ചെയ്യുന്നത്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അനുകൂല നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഇടതുപക്ഷത്തെ അടക്കമുള്ള തൊഴിലാളി സംഘടനകളാണ് ഇത്തരത്തില്‍ കടയടച്ച് സമരം ചെയ്യുന്നത്.
2018 ലെ വേതന വർധനവിന് ശേഷം യാതൊരു തരത്തിലുമുള്ള വേതന വർധനവും ഉണ്ടായിട്ടില്ലെന്നും ഇതുമൂലം സെയില്‍സ്മാന്റെ പണം, കടവാടക എന്നിവ നല്‍കാൻ കഴിയുന്നില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 8,9 തീയതികളിലാണ് പണിമുടക്കാൻ റേഷൻ ഉടമകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായി 4 ദിവസത്തോളം റേഷൻ കടകള്‍ അടഞ്ഞ് കിടക്കുന്നത് സാധാരണക്കാരായ ജനങ്ങളെ ബാധിക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Post a Comment