കരുവൻചാലിലെ ഹൈമാസ്റ്റ്ലൈറ്റ് കണ്ണടച്ചു; ടൗൺ ഇരുട്ടിൽ


ആലക്കോട്: കരുവൻചാൽ ടൗണിലെ ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തന രഹിതമായത് ടൗണിനെ ഇരുട്ടിലാഴ്ത്തുന്നു. ടൗണിലെ സെൻട്രൽ ജംഗ്ഷ നിൽ ടാക്സിസ്റ്റാന്റിന് സമീ പത്തെ ഉയരവിളക്കാണ് കണ്ണ ടച്ചത്. ലക്ഷങ്ങൾ ചിലവിട്ട് സ്ഥാപിച്ച ലൈറ്റ് സംവിധാന ത്തിലെ ബൾബുകൾ പ്രവർത്തനരഹിതമായതോടെയാണ് പ്രകാശിക്കാത്ത സ്ഥിതിയായ ത്. ബസ് കാത്തിരിപ്പ് കേന്ദ്ര ങ്ങളും വെള്ളാട് റോഡ് ജംഗ്ഷനും ഉൾപ്പെടെയുള്ള ടൗണിന്റെ പ്രധാനഭാഗം ഉയര വിളക്ക് പ്രവർത്തന രഹിതമാ യതോടെ സന്ധ്യയാകുമ്പോൾ ഇരുട്ടിലാവുകയാണ്. ഇത് ടൗണിലെത്തുന്നവർക്കും വ്യാപാരികൾക്കും ഓട്ടോ- ടാക്സി ഡ്രൈവർക്കും യാത്ര ക്കാർക്കുമെല്ലാം ഏറെ ദുരിത മാവുകയാണ്. ഉയരവിള ക്കിൻ്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെ ടുത്തിയെങ്കിലും ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. അധികൃതരുടെ അനാസ്ഥ കരുവൻചാലിൽ വ്യാപക പ്രതിഷേധമുയർത്തി യിരിക്കുകയാണ്.


Post a Comment

Previous Post Next Post