വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; മരണം എട്ടായി, നിരവധിപേർ ആശുപത്രിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു




വയനാട്: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. രണ്ട് തവണയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണ്ടിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. നാലു മണിയോടെ ചൂരൽമലയിലെ സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. അപകടത്തിൽ ഇതുവരെ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശമാകെ മണ്ണും ചെളിയും പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർ മണ്ണിനടിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.  നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നു. പുഴ വഴിമാറി ഒഴുകുകയാണ്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ  വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്.
ചൂരൽമല പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിനാൽ ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലിസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന.

Post a Comment

Previous Post Next Post