കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ വൻ മയക്കു മരുന്ന് വേട്ട

ഇരിട്ടി : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് വേങ്ങേരി സ്വദേശി എസ്.
വി. ഷിഖില്‍ (28) ആണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ പി.കെ ഷഫീഖും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 230 ഗ്രാം MDMA പിടി കൂടി.

ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് കണ്ണൂർ മലപ്പുറം ജില്ലകളില്‍ സ്കൂള്‍ കോളേജ് വിദ്യാർത്ഥികള്‍ക്ക് എം ഡി എം എ യും മറ്റ് മയക്ക് മരുന്നുകളും ചില്ലറ വില്പന നടത്തുന്ന ആള്‍ക്കാർക്ക് എത്തിച്ച്‌ കൊടുക്കുന്ന പ്രധാനിയാണിയാള്‍. അന്താരാഷ്ട്ര വിപണിയില്‍ 15 ലക്ഷത്തോളം വില വരുന്ന മയക്കു മുരുന്നാണിത്. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസർ പി.യേശുദാസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി.പി.ശ്രീകുമാർ, ഇ.സുജിത്ത് സിവില്‍ എക്സൈസ് ഓഫീസർ ഇ.എച്ച്‌.ഫെമിൻ , വനിതാ സിവില്‍ എക്സൈസ് ഓഫീസർ ആർ.കെ.ഷബ്ന എന്നിവരും ഉണ്ടായിരുന്നു.

Tweet Facebook Whatsapp Telegram

Post a Comment

Previous Post Next Post