കെണിയിലാക്കാൻ കൊറിയറും; ഓണ്‍ലൈൻ തട്ടിപ്പ് പലരൂപത്തില്‍

കണ്ണൂർ: ഓണ്‍ലൈൻ കെണിയൊരുക്കി കൊറിയറും. ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പിന്‍റെ മറ്റൊരു രീതിയാണ് കൊറിയർ കെണി. തട്ടിപ്പിന് ഓരോ സംഘങ്ങളും പ്രത്യേക രീതികളാണ് സ്വീകരിക്കുന്നതെന്ന് പോലീസ് പറയുന്നു.
നിങ്ങളുടെ പേരില്‍ ഒരു കൊറിയർ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാർ കാർഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. 

നിങ്ങളുടെ പേരിലുള്ള ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച്‌ കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പു നടത്തുന്നുണ്ട്. നിങ്ങളുടെ ആധാർ നമ്ബറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാരൻ തന്നെ പറഞ്ഞുതരികയാണ്. 

പാഴ്സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറി യിക്കാൻ ഫോണ്‍ സിബിഐയിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുകയും, ഉടൻ ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറുകയുമാണ്. 

പാഴ്സലിനുള്ളില്‍ എംഡിഎംഎയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെ ന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാള്‍ പറയുന്നു. 

വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേന പരിശോധിച്ച്‌ ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. 

മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാള്‍ പലപ്പോഴും വീഡിയോകോളില്‍ വന്നാ യിരിക്കും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്ബാദ്യവിവരങ്ങള്‍ നല്കാൻ തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്ബത്തിക സ്ഥിതി മനസിലാക്കുന്ന വ്യാജ ഓഫീസർ സമ്ബാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്‍റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നല്കണമെന്ന് ആവശ്യപ്പെടുകയാണ്. 

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച്‌ അവർ അയച്ചുനല്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്ബാദ്യം മുഴുവൻ കൈമാറുന്നു. പിന്നീട് ഇവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്പുോള്‍ മാത്രമാണ് തട്ടിപ്പാണെന്ന് മനസിലാവുക. 

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒട്ടും പരിഭ്രാന്തരാകാതിരിക്കുകയും അയച്ചുതരുന്ന അക്കൗ ണ്ട് നമ്ബറിലേയ്ക്ക് പണം കൈമാറാതിരിക്കണമെന്നുമാണ് പോലീസ് പറയുന്നത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്ബാദ്യം കൈമാറാൻ ആവശ്യപ്പെടു കയില്ല. അവർക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിങ്ങളുടെ സമ്ബാദ്യം സംബന്ധിച്ച്‌ വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്ന കാര്യം മനസലാക്കണമെന്നും പോലീസ് പറയുന്നു.

Post a Comment

Previous Post Next Post