തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി അരി പുനസ്ഥാപിച്ചു.
സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലായിരുന്നു. കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം.
എന്നാല്‍ സബ്‌സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റിയ നിലയിലായിരുന്നു. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളില്‍ പൊതുവിപണിയില്‍ നിന്നും അരി വാങ്ങിയായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ഊണ് നല്‍കിയിരുന്നത്. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനിടയിലായിരുന്നു അരിക്ക് കൂടി സബ്‌സിഡി ഇല്ലാതായത്. ഒരു വർഷത്തേക്കാണ് സബ്‌സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവർധനവില്ലാതെ ഇപ്പോള്‍ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ഊണ് നല്‍കാനാകും.
Tweet Facebook Whatsapp Telegram
Post a Comment