കനത്തമഴ: കണ്ണൂരിൽ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. വീടിനടുത്തുള്ള വയലിലെ വെള്ളത്തിലാണ് കുഞ്ഞാമിന വീണത്. അതേസമയം വയനാട് പുൽപ്പള്ളിയിൽ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന 50 അടി താഴ്ചയുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തില്‍ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് തകര്‍ന്നത്. ആള്‍മറയോടുകൂടിയ കിണറാണ് തകര്‍ന്നത്.

Post a Comment

Previous Post Next Post