രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളുടെ സേവനങ്ങള്‍ക്ക് തടസം നേരിട്ടേക്കും
സ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനെ തുടർന്ന് രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളുടെ ബാങ്കിംഗ് സേവനങ്ങളില്‍ ഇന്ന് തടസം നേരിട്ടേക്കും.
അപ്ഗ്രേഡ് സമയത്ത് 13.5 മണിക്കൂർ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും സ്വൈപ്പ് മെഷീനുകളിലും ഓണ്‍ലൈൻ ഇടപാടുകള്‍ക്കും ഉപയോഗിക്കാൻ കഴിയും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് എടിഎമ്മില്‍ നിന്നും തുക പിൻവലിക്കാനും കഴിയും.
93.2 ദശലക്ഷം ഉപഭോക്താക്കളുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ സേവനങ്ങള്‍ തടസപ്പെട്ടേക്കുമെന്ന് അറിയിച്ചിരുന്നു.48 മില്യണ്‍ ഉപഭോക്താക്കളാണ് ആക്സിസ് ബാങ്കില് ഉള്ളത്. ചില സേവനങ്ങള്‍ ജൂലൈ 12 ന് രാത്രി 10 മുതല്‍ ജൂലൈ 14 രാവിലെ 9 വരെ ലഭ്യമല്ലെന്ന്‌അറിയിച്ചു. ആക്‌സിസ് ബാങ്കിൻ്റെ ഇൻ്റർനെറ്റ് ബാങ്കിംഗിലും മൊബൈല്‍ ബാങ്കിംഗിലുമുള്ള സേവനങ്ങള്‍ ആപ്പ്, ആക്‌സിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഫണ്ട് കൈമാറ്റം. ക്രെഡിറ്റ് കാർഡ് ഇടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് സബ്‌സ്‌ക്രിപ്‌ഷനുകള്‍, ലോണ്‍ സേവനങ്ങള്‍ എന്നിവ ജൂലൈ 13, ജൂലൈ 14 തീയതികളില്‍ താല്‍ക്കാലികമായി ലഭ്യമല്ല.
Post a Comment