ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള കരയിലെ തെരച്ചിൽ ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിക്കാൻ തീരുമാനം. ഇത്രയധികം മണ്ണ് മാറ്റിയിട്ടും ലോറി കാണാത്തതിനാലാണ് തീരുമാനം. ഇനി പുഴയിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ഡ്രെഡ്ജിങ് നടത്തി പുഴയിൽ നിന്ന് മണ്ണ് മാറ്റി ആയിരിക്കും നാളെ മുതൽ തെരച്ചിൽ നടത്തുക. ഇതിനായി രണ്ട് എസ്‌കവേറ്ററുകൾ നാളെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
കരയിലെ തെരച്ചിൽ അവസാനിപ്പിക്കുന്നു; ഇനി പുഴയിലേക്ക്
Alakode News
0
Post a Comment