ബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ കൂടുന്നതായി കേരള പോലീസ്. രാത്രി യാത്രകളില്‍ എതിരേ വാഹനങ്ങള്‍ വന്നാല്‍ ദയവായി ലൈറ്റ് ഡിം ചെയ്തു നല്‍കണമെന്നാണ് അഭ്യര്‍ഥന. പക്ഷേ, ഉപദേശമല്ല വേണ്ടതെന്നും ശക്തമായ നടപടിയാണ് വേണ്ടതെന്നും ജനങ്ങള്‍. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ നിര്‍ദേശത്തിനുള്ള കമന്റിലാണ് സാധാരണക്കാരുടെ പ്രതികരണം.പുതിയ വാഹനങ്ങളിലെ എല്‍.ഇ.ഡി. പ്രകാശം അസഹ്യമാണെന്നാണ് ഒട്ടേറെപ്പേര്‍ പറയുന്നത്. മൂന്നും നാലും ഹെഡ് ലൈറ്റ് ഘടിപ്പിച്ച വണ്ടികളും അനുവദനീയമല്ലാത്ത രീതിയില്‍ ലൈറ്റുകള്‍ പിടിപ്പിച്ച വണ്ടികളും ഇവിടെ യഥേഷ്ടം. ഇങ്ങനെ വണ്ടിയോടിക്കുന്നവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും വാഹനയാത്രികര്‍ ചൂണ്ടിക്കാണിക്കുന്നു.
വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഡിം അടിക്കണേയെന്ന് പോലീസ്; ഉപദേശം നിര്‍ത്തി നടപടിയെടുക്കണമെന്ന് ജനങ്ങൾ
Alakode News
0
Post a Comment