ശ്രീകണ്ഠാപുരത്ത് മിന്നല്‍ ചുഴലിയില്‍ കനത്ത നാശം; നിരവധി വീടുകള്‍ തകര്‍ന്നു


ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിലെ മലയോര മേഖലയില്‍ മിന്നല്‍ ചുഴിയില്‍ കനത്ത നാശനഷ്ടം.മടമ്ബം, മൈക്കിള്‍ഗിരി മേഖലയില്‍ ആഞ്ഞടിച്ച മിന്നല്‍ ചുഴലിയില്‍ നിരവധി വീടുകള്‍ തകർന്നു.
മൈക്കിള്‍ഗിരിയില്‍ അഞ്ചു വീടുകള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.ഒരുവീടിന്‍റെ മേല്‍ക്കൂര പൂർണമായും തകർന്നിട്ടുണ്ട്. ചില വീടുകളുടെ മേല്‍ക്കൂരകള്‍ ഭാഗികമായി തകർന്നിട്ടുണ്ട്. ഞായറാഴ്ച്ചപുലർച്ചെ നാലോടെയാണ് മിന്നല്‍ ചുഴലിവീശിയത്. കരിമ്ബില്‍ വിൻസെന്‍റ് എന്നയാളുടെ വീടിന്‍റെ മേല്‍ക്കൂരയാണ് പൂർണമായും തകർന്നത്.

കൂടാതെ പുതുശേരി ചാക്കോ, പുതുശേരി അരുണ്‍, ഷിജോ കരിമ്ബില്‍ തുടങ്ങിയവരുടെ വീടിന്‍റെ മേല്‍ക്കൂരയും ഭാഗികമായി തകർന്നിട്ടുണ്ട്. കഞ്ഞിലേരിയില്‍ പ്രകാശൻ പുരല്‍പ്പുരയിലിന്‍റെ വീടിന്‍റെ മുകള്‍ ഭാഗത്തേക്ക്‌ തേക്കു മരം കടപുഴകി വീണ് ആസ്ബസ്‌റ്റോസ് തകർന്നു. മടമ്ബത്തുള്ള ഷൈജു രാമച്ചനാട്ടിന്‍റെ മരം വീണ് വീട് ഭാഗികമായി തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post