കൊച്ചി : പതിനാലുകാരൻ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നല്‍ ജയ്മിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.ഓണ്‍ലൈൻ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകൻ അഗ്നല്‍ (14)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.
വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്ബാശ്ശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം ചെയ്യും.
വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റില്‍ ഫ്ലവർ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
Tweet Facebook Whatsapp Telegram
Post a Comment