യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; ബന്ധുവായ മധ്യവയസ്കൻ അറസ്റ്റിൽ

ആലക്കോട്: യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ബന്ധുവായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കാപ്പിമലക്ക് സമീപം ഫർലോംഗ്കരയിലെ പെണ്ണാ പി.കെ ഷിജു (51) വിനെയാണ് ആലക്കോട് എസ്.ഐ: മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. പെരുമുണ്ടെത്തട്ടിലെ പോത്തേര ആലിച്ചേരി രാജേഷിനെ (38) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഏഴരയോടെ രാജേഷിൻ്റെ കോളിയിലുള്ള സഹോദരന്റെ വീട്ടിൽ വച്ചാണ് സംഭവം. കാരംസ് കളിക്കുന്നതിനിടെ ഇവിടെയെത്തിയ ഷിജു വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്നാണ് രാജേഷിന്റെ പരാതി. നിസാരമായ വാക്കുതർക്കത്തിന്റെ പേരിലാണത്രെ അകമം. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post