മലയോര ഹൈവേയിലും മഞ്ഞക്കാട് തിരുമേനി റോഡിലും വാഹനാപകടങ്ങള്‍


ചെറുപുഴ: മലയോര ഹൈവേയിലും ഹൈവേയുടെ തുടർച്ചയായ മഞ്ഞക്കാട്-തിരുമേനി റോഡിലും വാഹനാപകടങ്ങള്‍. മലയോര ഹൈവേയിലെ പാക്കഞ്ഞിക്കാട്ട് അപകടവളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മഞ്ഞക്കാട്ടെ കരുവാട്ട് അനീഷിനാണ് (28) പരിക്കേറ്റത്.
ഇന്നലെ രാവിലെ എട്ടിന് ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ചെറുപുഴയില്‍ നിന്നു മഞ്ഞക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

പ്രാപ്പൊയില്‍ ടൗണില്‍ ഇന്നലെ ഉച്ചയ്ക്ക് കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച്‌ ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. തിരുമേനിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ നെടുംതൊട്ടിയില്‍ മാത്യുവിനാണ് (60) പരിക്കേറ്റത്. 

മാത്യു ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ഉച്ചയ്ക്ക് രണ്ടരയോടെ ചെറുപുഴ ഭാഗത്ത് നിന്ന് തിരുമേനിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തിരുമേനിയില്‍ നിന്നു ചെറുപുഴയിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാവിലെ എട്ടിന് ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ചെറുപുഴയില്‍ നിന്നു മഞ്ഞക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

Post a Comment

Previous Post Next Post