വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം കേരളത്തെ മുഴുവന്‍ പിടിച്ചുലച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും നിരവധിപ്പേര്‍ വയനാട്ടിലേക്ക് വേണ്ടുന്ന സഹായങ്ങള്‍ എത്തിക്കുകയാണ്.
അക്കൂട്ടത്തില്‍ നടി നിഖില വിമല്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന കളക്ഷന്‍ സെന്ററില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
തളിപ്പറമ്ബ് കളക്ഷന്‍ സെന്ററിലാണ് നിഖില അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നത്. താരത്തിനൊപ്പം നിരവധി യുവതിയുവാക്കളും പ്രവര്‍ത്തിക്കുന്നുണ്ട്.
Post a Comment