മൂന്ന് കാലഘട്ടത്തിലെ നാണയങ്ങള്‍; കണ്ണൂരില്‍ കണ്ടെത്തിയത് അമൂല്യനിധിയെന്ന് പുരാവസ്തു വകുപ്പ്

കണ്ണൂർ: പരിപ്പായില്‍ കണ്ടെത്തിയത് അമൂല്യനിധിയെന്ന് പുരാവസ്തു വകുപ്പ്. വെനിഷ്യൻ ഡക്കാറ്റ് സ്വർണം ഉപയോഗിച്ചാണ് കാശിമാല നിർമിച്ചത്.

വീരകായൻ പണം, ആലി രാജയുടെ കണ്ണൂർ പണം എന്നിവയാണ് കണ്ടെത്തിയത്. നിധി കുഴിച്ചിട്ടത് 1826ന് ശേഷം. ഇൻഡോ- ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്. പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി.

തൊഴിലുറപ്പ് തൊഴിലിനിടെയാണ് നിധിയെന്ന് സംശയിക്കുന്ന സ്വര്‍ണം, വെള്ളി ശേഖരം കണ്ടെത്തിയത്. കണ്ണൂർ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തെ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇവ ലഭിച്ചത്. 

തുടക്കത്തില്‍ 17 മുത്തുമണി, 13 സ്വര്‍ണ ലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളി നാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു വസ്തു എന്നിവയാണ് ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ചെങ്ങളായി പഞ്ചായത്ത് പത്താം വാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ തോട്ടത്തില്‍ മഴക്കുഴി നിര്‍മിക്കുന്നതിനിടയിലാണ് ശേഖരം കണ്ടെത്തിയത്. 

ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടര്‍ന്ന് തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സ്വര്‍ണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. ഇവ വെള്ളിയാഴ്ച തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കി.

Post a Comment

Previous Post Next Post