പയ്യന്നൂരില്‍ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കണ്ണൂർ: പയ്യന്നൂരില്‍ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. രാമന്തളി സ്വദേശി രാജേഷാണ് പിടിയിലായത്.
പരിക്കേറ്റ വിനയ ഇവരുടെ ആറ് വയസുകാരൻ മകൻ എന്നിവർ ചികിത്സയിലാണ്. 

ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായുണ്ടായ വഴക്കിനിടെ പ്രകോപിതനായ രാജേഷ് വാക്കത്തികൊണ്ട് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ആറ് വയസുകാരന്റെ കഴുത്തിനും വെട്ടേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരയെും കണ്ണൂർ ഗവ. മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മക്കളുമായി മാറിതാമസിക്കുന്നതിന്റെ വിരോധത്തില്‍ മനപൂർവ്വം കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് യുവതി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പിടികൂടി.

Post a Comment

Previous Post Next Post