കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, ഇരുവാഹനങ്ങളും മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയില്‍ ഇടിച്ച്‌ സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ടിപ്പർ ലോറിയും മറഞ്ഞു.
23 യാത്രക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ സമയോചിത്ര ഇടപെടലില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചു. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നിട്ടുള്ളത്. തിരക്കേറിയ സമയമായതിനാല്‍ യാത്രക്കാരെ കുത്തി നിറച്ചാണ് ബസ് സഞ്ചരിച്ചത് എന്ന് വിവരമുണ്ട്. ബസിന്റെ മുൻഭാഗവും ഏതാനും സീറ്റുകളും അപകടത്തില്‍ തകർന്ന നിലയിലാണ്. പ്രാഥമിക വിവരമനുസരിച്ച്‌, ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരുടെ നില ഗുരുതരമല്ല.

പോലീസും ഫയർ ഫോഴ്‌സും അപകട സ്ഥലത്തെത്തിച്ചേർന്നു.


Post a Comment

Previous Post Next Post