കരുവഞ്ചാൽ: കരുവഞ്ചാൽ വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്ന് ഉച്ചയോടെയാണ് വഴിയരികിൽ നിന്ന് കൂറ്റൻ മരം റോഡിലേക്ക് വീണത്. ഉച്ചമുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. റോഡിന്റെ സൈഡിൽ നിന്ന് ബാക്കി അപകടരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതുകൊണ്ടാണ് ഇത്രയും സമയം എടുത്തത്. മരം വീണത് ഒരു വാഹനത്തിന് മുകളിലേക്ക് ആണെങ്കിൽ പോലും വാഹനത്തിനുള്ളിൽ ഇരുന്നയാൾ അത്ഭുതമായി രക്ഷപ്പെട്ടു. രണ്ടു വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. മരം വീണ സമയത്ത് വാഹനങ്ങൾ റോഡിൽ ഇല്ലാത്തതുകൊണ്ട് വലിയൊരു ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. KSEB ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചു മാറ്റിയത് .സംഭവസ്ഥലത്ത് ആലക്കോട് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു
(മുകളിൽ കാണുന്ന ചിത്രം മരം വീണ സമയത്ത് എടുത്തത്)
Post a Comment