തിരുവനന്തപുരം: കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കിയതായി കൊങ്കണ്‍ റെയില്‍വെ അറിയിച്ചു.
ഒരു ട്രെയിൻ പൻവേല്‍ വഴി വഴിതിരിച്ചു വിടുകയും ചെയ്തു. രത്നഗിരി മേഖലയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്.
മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്ത ട്രെയിനുകളുടെ വിവരങ്ങള്‍ ഇങ്ങനെ.തിരുവനന്തപുരം: കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കിയതായി കൊങ്കണ്‍ റെയില്‍വെ അറിയിച്ചു.
മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്ത ട്രെയിനുകളുടെ വിവരങ്ങള്‍ ഇങ്ങനെ.
1. ജൂലൈ 15ന് രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന, ട്രെയിൻ നമ്ബർ 16345 - ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം സെൻട്രല്‍ നേത്രാവതി എക്സ്പ്രസ് പൂർണമായി റദ്ദാക്കി
.2. ജൂലൈ 17ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് രാവിലെ 9.15ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ - 16346 - തിരുവനന്തപുരം സെൻട്രല്‍ - ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
3. ജൂലൈ 15ന് ലോകമാന്യ തിലക് ടെർമിനസില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 12201 - ലോകമാന്യ തിലക് ടെർമിനസ് - കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
4. ജൂലൈ 18ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 12202 - കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ്‍രഥ് എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
5. ജൂലൈ 14ന് അമൃത്സറില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്ബർ 12484 - അമൃത്സർ - കൊച്ചുവേളി എക്സ്പ്രസ് പൻവേല്‍, ലോണാവാല, പൂനെ ജംഗ്ഷൻ, മിരാജ്, ലോണ്ട വഴി തിരിച്ചുവിടുമെന്നും റെയില്‍വെ അറിയിച്ചു
Tweet Facebook Whatsapp Telegram
Post a Comment