ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചില്ലെന്ന് ആക്ഷേപം

കണ്ണൂർ: കാലവർഷം കലിതുള്ളി ഉറഞ്ഞാടുന്പോഴും റെഡ് അലർട്ട് പ്രഖ്യാപിച്ചില്ലായെന്നതിന്‍റെ പേരില്‍ ജില്ലാ കളക്ടർ സ്കൂളുകള്‍ക്ക് അവധി നല്‍കാതിരുന്നത് വിദ്യാർഥികള്‍ക്ക് ഏറെ ദുരിതം പേറേണ്ടി വന്നു.
ജില്ലയില്‍ ഇന്നലെ രാവിലെയാണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിന് മുൻപ് തന്നെ മഴ കനത്തുവെങ്കിലും അവധി നല്കുന്നതില്‍ താലൂക്ക് തഹസില്‍ദാർ റിപ്പോർട്ട് നല്‍കാതിരുന്നതിനെ തുടർന്നാണ് അവധി പ്രഖ്യാപിക്കാതിരുന്നത്. 

കുട്ടികള്‍ സ്കൂളില്‍ എത്തിയതിന് പിന്നാലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങി. ഇതോടെ സ്കൂള്‍ അധിക്യതർ സ്വന്തം ഉത്തരവാദിത്വത്തില്‍ 11മുതല്‍ ജില്ലയിലെ പല സ്കൂളുകള്‍ക്കും അവധി നല്‍കിയെങ്കിലും പല കുട്ടികളെയും വീട്ടില്‍ എത്തിക്കുന്നതിന് നന്നേ പാടുപെട്ടു. പല സ്ഥലങ്ങളിലും വിദ്യാർഥികളെ കൊണ്ട് പോകുകയായിരുന്ന സ്കൂള്‍ ബസുകള്‍ വെള്ളകെട്ടില്‍ കുടുങ്ങി. ഇതോടെ ജില്ലാ പഞ്ചായത്ത് കുട്ടികള്‍ വീട്ടിലേക്ക് എത്തിയോന്ന് ഉറപ്പിക്കണമെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിർദേശം നല്‍കിയിരുന്നു.

Post a Comment

Previous Post Next Post