അരങ്ങത്ത് മാലിന്യമല ഉയരുന്നു പരിസരവാസികൾക്ക് ദുരിതം

ആലക്കോട്: അരങ്ങത്തെ ആലക്കോട് പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള മിനി സ്റ്റേഡിയത്തിൽ കൂട്ടിയിട്ട മാലിന്യങ്ങൾ യഥാസമയം നീക്കാത്തത് പരിസരവാസികൾക്ക് ഏറെ ദുരിത മുയർത്തുന്നതായി പരാതി. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് മാലിന്യമല ഉയരുന്നത്. ഹരിതകർമ്മസേനയുടെയും മറ്റും നേതൃത്വ ത്തിൽ ആലക്കോട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങ ളാണ് സ്റ്റേഡിയം ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന ത്. സമീപത്തുള്ള എം.സി.എഫ് കെട്ടിടത്തിൽ സ്ഥലം തികയാതെ വന്നതോടെയാണ് മാലിന്യങ്ങൾ തൊട്ടടുത്തുള്ള ഗ്രൗണ്ടിലും സൂക്ഷിക്കാൻ തുടങ്ങിയത്. ഇതിന് ചുറ്റും നിരവധി വീടുകളോ ടുകൂടിയ ജനവാസ മേഖലയാണ്. മാലിന്യമല ഉയർന്ന് തുടങ്ങിയത് പലവിധത്തിലുള്ള ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പരിസരവാസി കൾക്ക് ഉയർത്തുന്നത്. ചാക്കുകെട്ടുകൾക്കിടയിലും മറ്റുമായി വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകുന്നതിനും കാരണമാകുന്നുണ്ട്. കുന്നുകൂടികിടക്കുന്ന മാലിന്യങ്ങൾ സംസ്‌ക രണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ്

Post a Comment

Previous Post Next Post