കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം. കാർ മറിഞ്ഞ് നടന്മാരായ അർജുൻ അശോകനും , സംഗീത് പ്രതാപിനും മാത്യു തോമസിനും പ രിക്കേറ്റു.
എംജി റോഡില്‍ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. .
ബ്രൊമാൻസ് എന്ന ചിത്രത്തിൻ്റെ ചെയ്‌സിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് കാർ മറിഞ്ഞത്. റോഡരുകില്‍ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു.തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളില്‍ ഇടിച്ചാണ് നിന്നത്.
Post a Comment