റേഷൻ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല

സംസ്ഥാനത്തെ റേഷൻ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല. വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം.

Post a Comment

Previous Post Next Post