'റോഡില്‍ ലോറിയില്ല, 90 % മണ്ണും നീക്കി': ലോറി പുഴയിലോ...? പുഴയിൽ വലിയ മൺകൂന

ബംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചില്‍ റോഡില്‍ തുടർന്നേക്കില്ല.

റോഡിലേക്ക് വീണ 90% മണ്ണും നീക്കി. പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ല. ജിപിഎസ് സിഗ്നല്‍ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവർ നല്‍കുന്നത്. അതിനാല്‍ കരയില്‍ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യു മന്ത്രി വിശദീകരിച്ചു.
രണ്ട് കർണാടക സ്വദേശികളെയും കാണാതെ ആയിട്ടുണ്ട്. രാത്രി തെരച്ചില്‍ നടത്തരുതെന്ന് ജിയോളജിക്കല്‍ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്.കനത്ത മഴയുണ്ട്. അതിനാല്‍ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല. തെരച്ചില്‍ പുഴയിലേക്ക് മാറ്റുമെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്. വെള്ളത്തില്‍ തെരച്ചില്‍ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക അറിയിച്ചു.

Post a Comment

Previous Post Next Post