പ്ലാസ്റ്റിക് കത്തിക്കാൻ തന്തൂരി അടുപ്പ്; ഹോട്ടലിന് 5000 രൂപ പിഴ



തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ  എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലശ്ശേരി നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽറെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലാസിക് റെസിഡൻസി എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. സ്ഥാപന പരിസരത്ത് തരം തിരിക്കാതെ മാലിന്യങ്ങൾ കൂട്ടിയിട്ടതിനും പ്ലാസ്റ്റിക് കത്തിച്ചതിനുമായി മുൻസിപ്പൽ ആക്ട് അനുസരിച്ച് 5000 രൂപപിഴ ചുമത്തി തുടർന്ന് നടപടികൾ സ്വീകരിക്കാൻ തലശ്ശേരി നഗരസഭയ്ക്ക് സ്ക്വാഡ് നിർദ്ദേശം നൽകി.സ്ഥാപനത്തിന് പിറകുവശത്ത് തന്തൂരി മാതൃകയിൽ നിർമ്മിച്ച അടുപ്പിലിട്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായി എൻഫോഴ്സ്മെന്റ് സ്ക്വാഡ്  കണ്ടെത്തുകയായിരുന്നു.പരിശോധനയിൽ സ്ക്വാഡ് ലീഡർ സുധീഷ് ഇ പി , എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ഷരികുൽ അൻസാർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ദിനേഷ് ഇ. എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post