ഊണില്‍ അച്ചാറില്ല; ഉടമ 35,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

പാഴ്‌സല്‍ ഊണില്‍ അച്ചാർ നല്‍കാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നത് വലിയതുക. 80 രൂപയുടെ 25 ഊണ് പാഴ്‌സല്‍ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവിട്ടത്. വിഴുപുരത്തുള്ള ഹോട്ടലിൽ നിന്ന് പാഴ്‌സല്‍ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയിലാണ് നടപടി. അച്ചാറില്ലാത്തതിനാൽ 25 രൂപ തിരിച്ച് തരണം എന്ന ആവശ്യം നിരസിച്ചതോടെയാണ് ഇയാൾ കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post