മരണ സംഖ്യ ഉയരുന്നു; ഇതുവരെ 176 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു



കല്‍പ്പറ്റ:  വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 85 പേരെ തിരിച്ചറിഞ്ഞു.

176 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്ഥിരീകരിച്ചത് 133 മരണങ്ങളാണ്.

ഇതില്‍ മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്ബൂർ ഗവ. ആശുപത്രിയിലുമായിരുന്നു.

ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിക്കും. 

നിലവില്‍ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകളിലായി ഉള്ളത്. ഇവരില്‍ 98 പേർ വയനാട്ടിലും ഒരാള്‍ മലപ്പുറത്തുമാണ്. ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്....

ഇതില്‍ 190 പേർ വയനാട്ടിലും അഞ്ച് പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേർ വിംസ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അഞ്ച് പേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി.. നിലവില്‍ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്....

മരണ സംഖ്യ ഉയരുന്നു; കരളുലഞ്ഞ് കേരളം
വയനാട്ടിൽ ഉണ്ടായ മഹാദുരന്തത്തിൽ ഉരുള്‍പൊട്ടലില്‍ ഇതുവരെ 176 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തകർന്ന വീട്ടിൽ നിന്ന് പിഞ്ചു കുഞ്ഞിന്റെ മ‍ൃതദേഹം കണ്ടെത്തി. നിരവധി മൃതദേഹങ്ങളാണ് ഇന്ന് മണ്ണിനടിയിൽ നിന്നും പൊളിഞ്ഞ വീണ വീടുകളിൽ നിന്നും സൈന്യം കണ്ടെത്തിയത്.... മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയിലുള്ള 91 മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി...

Alakode news

Post a Comment

Previous Post Next Post