അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ എടുക്കാം; അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് പുതുക്കണം

തിരുവനന്തപുരം : അഞ്ച് വയസില്‍ താഴെയുള്ള നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേർക്കാം.
പൂജ്യം മുതല്‍ അഞ്ച് വയസു വരെ പ്രായമുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാല്‍ എൻറോള്‍ ചെയ്യപ്പെടുമ്ബോള്‍ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 

പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും. 

നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കല്‍ നടത്താത്ത ആധാർ കാർഡുകള്‍ അസാധുവാകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡില്‍ പേര് ചേർക്കല്‍, സ്‌കൂള്‍/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകള്‍, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയില്‍ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്. 0-5 വയസ്സിലെ പേര് ചേർക്കല്‍, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാർ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കുന്നതാണ്. കേരളത്തില്‍ ആധാറിന്റെ നോഡല്‍ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും വിളിക്കേണ്ട നമ്ബർ : സിറ്റിസണ്‍ കാള്‍ സെൻറർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442. സംശയങ്ങള്‍ക്ക്: [email protected] എന്ന മെയില്‍ ഐ.ഡി യിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം. 

Tweet Facebook Whatsapp Telegram

Post a Comment

Previous Post Next Post