വയനാട് ഉരുള്‍പൊട്ടല്‍: 147 മരണം സ്ഥിരീകരിച്ചു.

വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ 147 മരണം സ്ഥിരീകരിച്ചു.അതേ സമയം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് കുടുങ്ങിക്കിടന്ന 150ല്‍ അധികം ആളുകളെ രക്ഷപ്പെടുത്തിയെന്ന് സൈന്യം പറഞ്ഞു.

വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യത്തിന്റെ നാല് സംഘങ്ങളാണ് ഇപ്പോള്‍ രക്ഷാപ്രവർത്തനം നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സംഘങ്ങള്‍ കൂടി ഉടൻ എത്തും. ബെംഗളൂരുവില്‍ നിന്നുള്ള എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സും ഉടനെത്തും. സൈന്യവും ഫയർ ഫോഴ്‌സും ചേർന്ന് പ്രദേശത്ത് താല്‍ക്കാലിക പാലം നിർമിച്ചിട്ടുണ്ട്. പാലം നിർമാണം പൂർത്തിയായതായി മന്ത്രിമാരായ എ.കെ ശശീന്ദ്രനും പി.എ മുഹമ്മദ് റിയാസും അറിയിച്ചു. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിർമിച്ചത്. പാലം നിർമാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന് വേഗത വർധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post