11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം

തിരുവനന്തപുരം : കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം തുടങ്ങും.

ആദ്യഘട്ടത്തില്‍ എസ്‌ഇആർടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോർട്‌സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേർന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും.

ക്ലസ്റ്റർ യോഗത്തില്‍ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി. ക്ലസ്റ്റർ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകർക്കായി വീണ്ടും യോഗം നടത്തും. ഇതില്‍ പങ്കെടുക്കുന്നതിന്റെ ചെലവ് അധ്യാപകർ തന്നെ വഹിക്കേണ്ടി വരും. 


Post a Comment

Previous Post Next Post