ലീഡ് കൈവിട്ട് ബിജെപി; തരൂരിന്റെ തിരിച്ചു വരവ്

വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ മറികടന്ന് ശശി തരൂർ. 25,000 വരെ ലീഡ് നേടിയ ശേഷമാണ് രാജീവിന്റെ പിന്നോട്ട് പോക്ക്. നിലവിൽ 4254 വോട്ടിന്റെ ലീഡാണ് തരൂരിനുള്ളത്. ഇനിയുള്ള ബൂത്തുകൾ നിർണായകമാണ്. ഫോട്ടോ ഫിനിഷിലേക്കാണ് തിരുവനന്തപുരം നീങ്ങുന്നത്. എൽഡിഎഫിന്റെ പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്താണ്.

Post a Comment

Previous Post Next Post