ചെറുപുഴ: മലയോര ഹൈവേയില്‍ ചെറുപുഴ-മഞ്ഞക്കാട് റോഡില്‍ വാണിയംകുന്ന് ഇറക്കത്തില്‍ വീണ്ടും വാഹനാപകടം. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുത തൂണില്‍ ഇടിച്ച് ഓവുചാലിലേക്കു വീണത്.
ഇടിയുടെ ആഘാതത്തില്‍ എച്ച്‌ടി ലൈൻ കടന്നു പോകുന്ന ഇരുമ്ബിന്‍റെ വൈദ്യുത തൂണും ജീപ്പിന്‍റെ മുൻഭാഗവും തകർന്നു. ചെറുപുഴ ഭാഗത്തു നിന്നും നിന്നും മഞ്ഞക്കാട് ഭാഗത്തേക്കു വരികയായിരുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവർക്ക് പരിക്കേറ്റു. കുത്തനെ കയറ്റവും തുടർന്ന് ഇറക്കവും വളവുമുള്ള വാണിയംകുന്നില്‍ മുന്നറിയിപ്പ് ബോർഡുകള്‍ ഉണ്ടെങ്കിലും അപകടങ്ങള്‍ പതിവാണ്.
Post a Comment