കണ്ടെയ്‌നര്‍ ലോറിയിടിച്ച്‌ ഇരിട്ടി പഴയപാലം തകര്‍ന്നു

ഇരിട്ടി: കണ്ടെയ്‌നർ ലോറിയിടിച്ച്‌ ഇരിട്ടി പഴയപാലത്തിന്‍റെ ഉരുക്ക് ക്രോസ്ബാർ തകർന്നു. ലോഡിറക്കി മടങ്ങുകയായിരുന്നു ഹരിയാന രജിസ്‌ട്രേഷൻ കണ്ടെയ്‌നർ ലോറിയാണ് അപകടമുണ്ടാ ക്കിയത്.
അമിതവേഗതയില്‍ എത്തിയ ലോറി പുതിയ പാലത്തിലൂടെ കടന്നുപോകുന്നതിന് പകരം പഴയപാലത്തില്‍ കയറി പാലത്തിന്‍റെ മുകള്‍ത്തട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്‍റെ ഇരു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ക്രോസ്ബാർ തകർന്ന് പാലത്തിന്‍റെ മധ്യഭാഗത്തായി തൂങ്ങി നില്‍ക്കുന്ന നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പാലത്തിന്‍റെ തൂണുകളിലെ ഭാരം മുഴുവൻ ലഘൂകരിക്കുന്നത് ഉരുക്ക് ക്രോസ് ബാറുകളാണ്. 1933 ല്‍ ബ്രിട്ടീഷുകാർ നിർമിച്ച പാലമാണിത്.

Post a Comment

Previous Post Next Post