സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും

മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാം ക്ലാസിലെത്തുന്നത്. സ്കൂൾപ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിച്ചതിനാൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ ഉള്ളതാണ് ഈ വർഷത്തെ പുതുമ.

Post a Comment

Previous Post Next Post