കണ്ണൂര്‍: തലശേരി- മാഹി ബൈപ്പാസില്‍ അമിതവേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഓട്ടോ ഡ്രൈവറായ പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്.
ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment