ആലക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലൻസ് റെയ്ഡ്: ആധാരങ്ങള്‍ പിടിച്ചെടുത്തു

ആലക്കോട്: ആലക്കോട് സബ് രജിസ്ട്രാർ ഓഫീസില്‍ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വ്യാജ വാല്യൂവേഷൻ സർട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ ആധാരങ്ങള്‍ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് 64 രേഖകള്‍ വിജിലൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. 

വ്യാജ എൻജിനിയർ നിർമിച്ചു നല്‍കിയ വ്യാജ വാല്യൂഷൻ സർട്ടിഫിക്കറ്റുകളും കണ്ടെത്തി. അംഗീകൃത എൻജിനിയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് കൃത്രിമ സർട്ടിഫിക്കറ്റുകള്‍ നിർമിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച്‌ രജിസ്റ്റർ ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മതി പ്പൂവില കണക്കാക്കുന്നതിന് വാല്യുവേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നികുതി വെട്ടിക്കാൻ വ്യാജ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കി രജിസ്ട്രേഷൻ നടത്തിയതായാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നുള്ള വിജലൻസ് സംഘമാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post