ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ റെയിൽവേക്ക് ലഭിച്ചത് 6112 കോടി!

4 വര്‍ഷം കൊണ്ട്‌ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത വകയിൽ റെയില്‍വേക്ക് ലഭിച്ചത് 6112 കോടിയെന്ന് കണക്ക്. 2019 മുതല്‍ 2023 വരെ കണക്കാണ് ഇത്. റായ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് കണക്കുകൾ പുറത്ത് വിട്ടത്. ക്യാന്‍സലേഷന്‍ വഴി ലഭിക്കുന്ന തുക ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനിലേക്കാണ് പോകുന്നതെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post