ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി


തിരുവനന്തപുരം :  2024 ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.
ആർ. അനില്‍ അറിയിച്ചു. 

സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ 1-ാം തീയതിയ്ക്ക് പകരം ജൂലൈ 6 ന് ആയിരിക്കും. 

2024 ജൂലൈ മാസത്തെ റേഷൻ വിതരണം ജൂലൈ 8-ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post